നടിയെ അക്രമിച്ച കൊട്ടേഷനില്‍ 25000 രൂപ നല്‍കിയത് നാദിര്‍ഷ; പണം നല്‍കിയത് കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ സെറ്റിലെന്നും' സുനിയുടെ നിര്‍ണ്ണായക മൊഴി
കൊച്ചി: സംവിധായകന്‍ നാദിര്‍ഷയ്ക്കെതിരെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് ഏല്‍പ്പിച്ച കൊട്ടേഷനില്‍ 25000 രൂപ നല്‍കിയത് നാദിര്‍ഷയാണെന്ന് സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തൊടുപുഴയിലുള്ള സെറ്റില്‍ വെച്ചാണ് നാദിര്‍ഷ പണം നല്‍കിയതെന്നും സുനി വ്യക്തമാക്കി.
നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ സെറ്റില്‍വെച്ചാണ് നാദിര്‍ഷ പണം നല്‍കിയതെന്നും സുനിയുടെ മൊഴിയിലുണ്ട്. നാദിര്‍ഷയ്ക്കെതിരെയുള്ള പള്‍സര്‍ സുനിയുടെ മൊഴി നിര്‍ണ്ണായകമായിരിക്കും. അതേസമയം, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് പള്‍സര്‍ സുനി തനിക്കെതിരെ മൊഴി നല്‍കുന്നതെന്നാണ് നാദിര്‍ഷയുടെ വാദം.
കേസുമായി ബന്ധപ്പെട്ട നാദിര്‍ഷയെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരമുണ്ടായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത നാദിര്‍ഷയെ പൊലീസ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു നെഞ്ചുവേദനയെന്ന് പറഞ്ഞ് നാദിര്‍ഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നാദിര്‍ഷയ്ക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്നും അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങളാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കാനാകും പൊലീസിന്റെ ശ്രമമെന്നാണ് സൂചന.
പൊലീസ് ക്യാമ്ബില്‍ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ചാനല്‍ ചര്‍ച്ചകളിലിരുന്ന് ദിലീപിനെതിരെ സംസാരിച്ചവരെയാണ് പ്രധാനമായും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. അവരില്‍ നിന്നും കൂടുതല്‍ തെളിവ് ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദിലീപിനെതിരെ അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. നാല്‍പത്തിയേഴോളം സിനിമകളില്‍ ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്നും മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചതിനായിരുന്നു പ്രതികാര നടപടിയെന്നും അനൂപ് ചന്ദ്രന്റെ മൊഴി നല്‍കിയിരുന്നു.
Dailyhunt

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ