ഗുർമീത് റാം റഹീം സിങ്ങിന് 20വർഷം കഠിനതടവ്

ആൾദൈവം ദേരാ സച്ചാ  സൗദാ നേതാവ് ഗുർമീത് റാം റഹീമിന് 10 വർഷം വീതം രണ്ട് കേസുകളിലായി 20 വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും
:സി.ബി.ഐ.കോടതി

ബലാൽസംഘക്കേസിൽ കുറ്റക്കാരനെന്ന കണ്ടെത്തിയ
ദേരാ സച്ചാ സൗദാ  നേതാവ് ഗുർമീതിന് കോടതി ശിക്ഷ വിധിച്ചു .റഹീമിന് 20 വർഷം തടവ്.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതി വിധി വന്നത്.കോടതി വിധി അനുകൂലമല്ലെന്നു വന്നാൽ ഗുർമീതിന്റെ
അനുയായികൾ വൻതോതിലുള്ള അക്രമണത്തിനു സാധ്യതയുള്ളതിനാൽ വൻ സുരക്ഷാ സന്നാഹമാണ് ഉത്തരേന്ത്യയിൽ ഒരുക്കിയിട്ടുള്ളത്.
കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി വന്ന ശേഷം ഇതുവരെയായി 36 പേരുടെ ജീവനും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിച്ചത്.സർക്കാർ കർശന നടപടി കൈക്കൊള്ളാത്തതിനു
പഞ്ചാബ്- ഹരിയാന ഹൈക്കോടതി നിശിതമായി വിമർച്ചിരുന്നു.പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലും ഉണ്ടായി പ്രതിമാസ വാർത്ത പ്രക്ഷേപണമാ മൻകിബാത്തിലൂടെ  ,വിശ്വാസത്തിന്റെ പേരിലുള്ള അക്രമണത്തെ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ,നിയമം കൈയ്യിലെടുക്കുന്നവരെ കർശനമായി നേരിടുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു
പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ 72 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗതാഗത നിയന്ത്രണത്തിന് പുറമേ 33ഓളം തീവണ്ടികളാണ് തിങ്കളാഴ്ച വൈകിട്ട് വരെ റദ്ദാക്കിയിട്ടുള്ളത്. ബസ് ഗതാഗതം നിര്‍ത്തിവെച്ചതിന് പുറമേ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചഗുള, സിര്‍സ, ഹിസാര്‍ മേഖലകളിലും കനത്ത സൈനിക സാന്നിധ്യമാണുള്ളത്.

അഭിപ്രായങ്ങള്‍